മാവൂർ :. മാവൂർ ഏരിയാ സ്പോർട്സ് ആൻ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പള്ളിയിൽ വെച്ച് നടക്കുന്ന ദ്വിദിന ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെൻ്റിൽ അബു സുൽത്താൻ ജുബൈൽ ജേതാക്കളായി. എതിരില്ലാ രണ്ട് സെറ്റുകൾക്ക് ഗോൾഡൻ ട്രഡേർഡ് കൽപ്പള്ളിയെ പരാചയപ്പെടുത്തി. സ്കോർ (25-22, 25-10 ).
ടൂർണ്ണമെൻ്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. മാധവൻ ഉൽഘാടനം ചെയ്തു.എം.ധർമ്മജൻ അധ്യക്ഷത വഹിച്ചു. ഓനാക്കിൽ ആലി, രവീന്ദ്രനാഥ പണിക്കർ, ലത്തീഫ് പാലക്കോളിൽ, വാർഡ് മെമ്പർ എം.പി കരീം എന്നിവർ പ്രസംഗിച്ചു.കെ.ടി.അഹമ്മദ് കുട്ടി സ്വാഗതവും ഇ.എ.ഗഫൂർ നന്ദിയും പറഞ്ഞു. ഇന്ന് (ഞായർ)രണ്ടാം സെക്ഷനിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള താരങ്ങൾ 5 ടീമുകൾക്കായി കളത്തിലിറങ്ങും. മത്സരം രാത്രി 7 മണിക്ക്.


Post a Comment