കുന്ദമംഗലം : കെ.പി സി സി മെമ്പറും ഡി സി സി വൈസ് പ്രസിഡൻറും ദീർഘകാലം കുന്ദമംഗലം നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റും , സംസ്ഥാന ഹൗസിങ്ങ് ഫെഡറേഷൻ ഡയരക്ടറും
കുന്ദമംഗലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന
എൻ പത്മനാഭൻ മാസ്റ്ററുടെ ഒന്നാo ചരമവാർഷികം സമുചിതമായി ആചരിക്കാൻ കുന്ദമംഗലത്ത് ചേർന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെയും ,കുരുവട്ടൂർ പഞ്ചായത്തിലെയും
കെ.പി.സി സി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡി.സി.സി.അംഗങ്ങൾ ,ബ്ളോക്ക് 'കോൺഗ്രസ്സ് ഭരവാഹിക ൾ ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാർ ,പോഷക സംഘടനാ സംസഥാന ജില്ലാ ഭാരവാഹികൾ ,നിയോജക മണ്ഡലം പ്രസിഡൻ്റുമാർ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ ,സഹകരണ ബാങ്ക് പ്രസിഡൻറുമാർ എന്നിവരുടെ സംയുക്ത യോഗം തിരുമാനിച്ചു
യോഗം മുൻ ഡിസിസി പ്രസിഡൻ്റ് കെ.സി അബു ഉൽഘാടനം ചെയ്തു. മുൻ കെ.പി സി സി ജന.. സെക്രട്ടറി എൻ സുബ്രമണ്യൻ ,യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. മൊയ്തീൻ മാസ്റ്റർ ഡി സി സി ഭാരവാഹികളായ പി.എം അബ്ദുറഹിമാൾ ,വിനോദ് പടനിലം എന്നിവർ സംസാരിച്ചു
മാഷിൻ്റെ ഒന്നാം ചരമ വാർഷികം വിപുലമായ രീതിയിൽ ആചരിക്കുന്നതിന് യോഗം തിരുമാനിച്ചു
മെയ് 25 ന് പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം കുന്ദമംഗലത്ത് വെച്ച് നടക്കും
പത്നാഭൻ മാസ്റ്റു ടെ നാമത്തിൽ എഡ്യുക്കേഷൻ എൻ്റോവ് മെൻറ് ഏർപ്പെടുത്തുവാനും വിവിധ അനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രഭാഷകരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു
എൻ സുബ്രമണ്യൻ മുഖ്യ രക്ഷാധികാരി ആയും കെ.സി അബു ചെയർമാനായും ,അബ്ദുറഹിമാൻ ഇടക്കുനി ജനറൽ കൺവീനറായും എം പി കേളുക്കുട്ടി ട്രഷറായും വിപുലമായ അനുസ്മരണ സമിതി രൂപീകരിച്ചു
ബ്ളോക്ക് പ്രസിഡൻ്റ് എം പി കേളുകുട്ടിയുടെ ആദ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ DCC ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി
സ്വാഗതവും കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സി.വി സംജിത്ത് നന്ദിയും പറഞ്ഞു

Post a Comment