തിരുച്ചിറപ്പള്ളി: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു. തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന വിദ്യാഭ്യാസ സ്ഥാപനവുമായി
തൃച്ചിയിലെ ജെറ്റ് സ്കിൽസിന്റെ സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ധാരണാ പത്രം ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി ജെറ്റ് സ്കിൽസ് അക്കാഡമിയുമായി
സഹകരിച്ചു കേന്ദ്ര ഗവണ്മെന്റ് അംഗീകൃത കോഴ്സുകൾ
ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസം ആരംഭിക്കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാസ്സ് കമ്മ്യൂണിക്കേഷൻ എന്ന കോഴ്സാണ് ഇപ്പോൾ ഈ ധാരണ പ്രകാരം ഉടൻ ആരംഭിക്കുന്നത്. മൂന്ന് മാസം ദൈർഗ്യം വരുന്ന ഈ കോഴ്സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും, പ്രാദേശിക പത്ര റിപ്പോർട്ടർമാർക്കും, മാധ്യമ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടിയാണ്
കോഴ്സ് ആരംഭിക്കുന്നതെന്ന് ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന്റെ അക്കാഡമിക്ക് ഡയറക്ടർ ഡോ.സി കെ ഷമീം അറിയിച്ചു. ത്രിച്ചിയിൽ നടന്ന ചടങ്ങിൽ മുക്കം എം.എ.എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിയാസ് കുങ്കഞ്ചേരി,
ജെറ്റ് സ്കിൽസ് സി.ഇ.ഒ ജെ.ബാലകൃഷ്ണൻ, പ്രൊജക്റ്റ് കോർഡിനേറ്റർ രാജപ്പാ ജോർജ്, എം.ഐ.എസ് കോർഡിനേറ്റർ
സി ശ്രീനത്, പ്രൊജക്റ്റ് ടീം ലീഡ് എൻ.ശരവണരാജ് എന്നിവർ പങ്കെടുത്തു.
മാധ്യമപഠനം പൂർത്തീകരിച്ച പ്രമുഖരായ അധ്യാപകരായിരിക്കും കോഴ്സിനെ നയിക്കുക. ജേണലിസം കോഴ്സ് വിദ്യാഭ്യാസ യോഗ്യതയായി പഠിച്ച പ്രൊഫഷണൽ ആയ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുക എന്നതാണ് 'ദി ഏഷ്യൻ ഗ്രാഫ് ജേണലിസം സ്കൂൾ' ഈ കോഴ്സ് വഴി ലക്ഷ്യമിടുന്നത്.
കോഴ്സ്, ഫീസ് എന്നിവയെ കുറിച്ചറിയാൻ 8089119870, 9567667575 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment