കൂളിമാട്: ചാത്തമംഗലം പഞ്ചായത്ത് എം എസ് എഫ് സമ്മേളനത്തിൻ്റെ ഭാഗമായി കൂളിമാട് അങ്ങാടിയിൽ ഇശൽ നെറ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എം എസ് എഫ് കലാപ്രതിഭകൾ രാഗ വിസ്മയം തീർത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻഎം. ഹുസൈൻ ഉദ്ഘാടനം ചെയ്തു.
സജ്ജാദ് അരയങ്കോട്
അധ്യക്ഷ്യനായി. വാർഡ് മെമ്പർ കെ.എ.റഫീഖ്,ഹക്കീം മാസ്റ്റർ കള്ളൻതോട്, സി.എ. അലി, അഹമ്മദ് കുട്ടി, സഫറുള്ള കൂളിമാട്, യാസീൻ പിഎച് ഇഡി, ഹിസാൻ സോനു, എ.അമർ റാസിക് ,കെ. എം റസിൻ, കെ എം മാസിൻ, കെഎം ഹർഷൽ, കെ കെ നബ്ഹാൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment