തിരുവനന്തപുരം:തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1.30-ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്. ഇയാൾ അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്. തീ അണക്കുന്നതിനിടെ മതിൽ വീണു ആണ് അപകടം.

Post a Comment