തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകൾക്കുളളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടും. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. പിന്നീട് ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങും. കാറ്റിന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുണ്ടായിരിക്കും. അതേസമയം ചുഴലിക്കാറ്റ് തീരം തൊടും മുമ്പെ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Post a Comment