കടംകൊടുത്ത പണം തിരികെ ചോദിച്ചു; യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച്‌ സുഹൃത്ത്



അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച്‌ തുമ്ബൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.




യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ്
വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച്‌ പോലീസിന് വിവരം നല്‍കിയത്.

Post a Comment

Previous Post Next Post
Paris
Paris