സൺറൂഫിൽ മൂന്ന് കുട്ടികളെ ഇരുത്തി ഡ്രൈവിംഗ് ; ലൈസൻസ് സസ്പെൻഡ് ചെയ്തു.



കോഴിക്കോട് : കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.




 മൂന്നു കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തത്.

Post a Comment

Previous Post Next Post
Paris
Paris