കട്ടാങ്ങൽ: അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് മലയമ്മ എ യു പി സ്കൂളിൽ അണ്ടർ 13 ഫുട്ബോൾ ടൂർണ്ണമെൻ്റിൽ AC മിലാൻ അക്കാദമി കേരള ടീമിന് ഇറ്റലിയിൽ കളിച്ച ഒ. മെഹസ് മാവൂർ ഉദ്ഘാടനം നിർവഹിച്ചു .PTA പ്രസിഡൻറ് അബദുൽ അസീസ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ ഇ കൃഷണൻ കുട്ടി മാസ്റ്റർ, മാനേജർ ജനാർദ്ദനൻ മാസ്റ്റർ, എം പി ടി എ ചെയർപേഴ്സൺ ഫാത്തിമ ബീവി, ഒ എം നൗഷാദ്, കോച്ച് നാദിർ പി കെ, ജൗഹർ സി കെ, സുജിത്ത് മാസ്റ്റർ, റാസിക് മാസ്റ്റർ, ഹരീഷ് മാസ്റ്റർ, അസീസ് മാസ്റ്റർ സംസാരിച്ചു. ചടങ്ങിൽ കൺവീനർ സിറാജ് മാസ്റ്റർ സ്വാഗതവും സജീർ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment