നാട്ടിൻപുറത്തെ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന എക്സലൻ്റ് കോച്ചിംഗ് സെൻ്റർ നാടിന് മാതൃക : ഓളിക്കൽ ഗഫൂർ


കട്ടാങ്ങൽ : നാട്ടിൻപുറത്തെ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന എക്സലൻ്റ് കോച്ചിംഗ് സെൻ്റർ നാടിന് മാതൃകയാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അഭിപ്രായപ്പെട്ടു. 




പ്ലസ്ടു സയൻസ് റിസൾട്ടിൽ SUPER50 ബാച്ചിലെ അൻപത് വിദ്യാർത്ഥികളിൽ 15 വിദ്യാർത്ഥികൾക്കും സയൻസ് വിഷയങ്ങളിൽ ഫുൾ A+ കരസ്ഥമാക്കിയ എക്സലൻ്റ് ഈ വർഷം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 






എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ നിന്ന് 2022-23 വർഷത്തിൽ പ്ലസ്ടു സയൻസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും 2022-23 സയൻസ് ബാച്ചിൻ്റെ സെൻ്റോഫും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  




എക്സലൻ്റ് ഡയറക്ടർമാരായ സൽമാൻ സാർ, അജ്നാസ് സാർ, ഹമീദ് സാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris