തായിഫിൽ റോ‍ഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു കൊടുവള്ളി സ്വദേശി മരണപ്പെട്ടു


ജിദ്ദ: സൗദിയിലെ തായിഫില്‍ വാഹനാപകടത്തിൽ മൗലാന മദീന സിയാറ സ്ഥാപന നടത്തിപ്പുകാരൻ കൊടുവള്ളി-ഓമശ്ശേരിപുത്തൂർ കണിയാർ കണ്ടം സ്വദേശി ഖാദര്‍ മുസ്‌ലിയാര്‍(50) മരണപ്പെട്ടു.




ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കൊപ്പം തായിഫിൽ എത്തിയതായിരുന്നു ഖാദർ മുസ്ലിയാർ. അദ്ദേഹത്തിനൊപ്പം കുടുംബവും ഉണ്ടായിരുന്നു. 

ഇന്നലെ ഉച്ചക്ക് ശേഷം തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തില്‍ വന്ന കാര്‍ ഖാദർ മുസ്‍ലിയാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചായിരുന്നു അപകടം. 

മൃതദേഹം തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris