മാവൂർ: വിവിധ പ്രദേശങ്ങളിൽ പടർന്നു കിടക്കുന്ന കടോടി കുടുംബാംഗങ്ങൾ ഒത്തുകൂടിയത് ശ്രദ്ധേയമായി. മാവൂർ കടോടി കൺവൻഷൻ സെന്റെറിൽ നടന്ന കടോടി കുടുംബ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കടോടി ഹമീദ് അധ്യക്ഷനായി. പി.ടി.എ.റഹീം എം എൽ എ മുഖ്യാതിഥിയായിരുന്നു. അബ്ദുല്ല മാനൊടുകയിൽ കുടുംബ ചരിത്രം വിശദീകരിച്ചു. ശരീഫ് ഹുസൈൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നല്കി. ഹാഫിള് മുഹമ്മദ് ഇർഫാൻ ഖിറാഅത്ത് നടത്തി. കെ.മുഹമ്മദ് ബാഖവി, വിച്ചാപ്പു മാസ്റ്റർ, പി.സി. അബൂബക്കർ മാസ്റ്റർ, എൻ പി അഹ്മദ്,എം.പി കരീം, കെ.ആലി ഹസ്സൻ , പി. അലവി കുട്ടി, കൺവീനർ തോട്ടത്തിൽ കബീർ, ട്രഷറർ കെട്ടിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
കടോടി മുഹമ്മദ് കുട്ടി ഹാജി, തോട്ടത്തിൽ അബ്ദുറഹ്മാൻ ഹാജി, തെക്കേപ്പാട്ട് കെ.ടി. അഹ്മദ്, പി.പി. അബ്ദു റഹ്മാൻ , കെട്ടിൽ മുഹമ്മദ് കുട്ടി ഹാജി, തെക്കെപ്പാട്ട് ഉണ്ണി മോയി, ആമക്കോട് സലീം, മുഹമ്മദ് ഇസ്മാഈൽ ചാലിയം, ഇസ്മാലുട്ടി മുക്കം, ആലിബാപ്പു മുക്കം, കെട്ടിൽ രായിൻ, തോട്ടത്തിൽ ആലി,
മൂസ ക്കുട്ടി പെരുവയൽ അബീനു ഹ്മാൻ , മിദ്ലാജ് കെട്ടിൽ, നബ്ഹാൻ സഅദി ,ജസീന കെട്ടിൽ, ജുസ്ന ഫെബിൻ ,മൈമൂന കടോടി , രായിൻ തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
കുടുംബത്തിലെ സീനിയർ അംഗങ്ങളെ ആദരിക്കുകയും കുറഞ്ഞവരെ അനുമോദിക്കുകയും ചെയ്തു. സംഗമ ഭാഗമായി വിവിധ മത്സരങ്ങളും പഠനക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു

Post a Comment