ഈസ്റ്റ് മലയമ്മ : ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഈസ്റ്റ് മലയമ്മ നാട്ടിലെ മുതിർന്നവർക്കായി സ്നേഹ യാത്ര നടത്തി. നാട്ടിലെ 60 വയസ്സിനു മുകളിലുള്ള 50 ഓളം ആളുകളെ ഉൾപ്പെടുത്തിയാണ് യാത്ര നടത്തിയത് .
രാവിലെ 8 30 നു ആരംഭിച്ച യാത്ര ബേപ്പൂർ , ഹൈലൈറ്റ് മാൾ , കുറ്റിച്ചിറ മിഷ്കാൽ പള്ളി, കാപ്പാട് ബീച്ച് ,തുടങ്ങി സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി എട്ടുമണിയോടെ തിരിച്ചെത്തി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദിന്റെ സാന്നിധ്യത്തിൽനിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു .
വാർഡ് മെമ്പർ മൊയ്തു പീടികണ്ടി, ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് അമീർ എംപി ,സെക്രട്ടറി സിദ്ദിഖ് പരപ്പിൽ ട്രസ്റ്റ് ഭാരവാഹികളായ മുസ്തഫ പി എം ഫൈസൽ പിടി, ഫായിസ് ഇ എം ,ഹമീദ് പി കെ, അബൂബക്കർ കുട്ടി, എംപി കോയ,ശരീഫ് പി കെ,ഷാഹിദ് പൂലോട്ട് സഹദ് കല്ലുടുമ്പിൽ , സലാം കല്ലിടുമ്പിൽ , റൈസാഫ് പൈറ്റൂളി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment