അന്യായമായ നികുതി വർധന പിൻവലിക്കണം : ഖാദർ മാസ്റ്റർ


കൂളിമാട് : സാധാരണക്കാരുടെ മേൽ അടിച്ചേല്പിച്ച കെട്ടിട നികുതി, പെർമിറ്റ് , അപേക്ഷ ഫീസ് വർധന പിൻവലിക്കണമെന്ന് ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ ആവശ്യപ്പെടു. സർക്കാർ കൊള്ളയ്ക്കെതിരെ കൂളിമാട് വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




 വാർഡ് ലീഗ് പ്രസിഡണ്ട് ഇ.എം.അഹമ്മദ് കുട്ടി അധ്യക്ഷനായി. പി.കെ.ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ, വാർഡ് അംഗം കെ.എ റഫീഖ്,
വി. മജീദ്, സി.എ. ശുക്കൂർ മാസ്റ്റർ, വി. മഹ്മൂദ്,സി.എ. അലി, വി. അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris