കോഴിക്കോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം ജില്ല മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ നിർവഹിച്ചു. കേരളത്തിൽ അറബി ഭാഷയുടെ പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകിയ സംഘടയാണ് കെ.എ.ടി.എഫ് എന്നും പൊതുവിദ്യാഭ്യാസ മേഖലകളിൽ സംഘടനയുടെ ഇടപെടൽ മഹത്തരമാണന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റവന്യൂ ജില്ല പ്രസിഡന്റ് പി.കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.കെ അബ്ദുൽ അസീസ്, കെ.കെ അബ്ദുൽ മജീദ്,എൻ.ജാഫർ, കെ.കെ മുഹമ്മദലി, ടി.കെ ഹാരിസ്, മുനീർ പേരാമ്പ്ര പങ്കെടുത്തു. കോഴിക്കോട് റവന്യൂ ജില്ല ജനറൽ സെക്രട്ടറി കെ.വി ജൈസൽ സ്വാഗതവും ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: *കെ.എ.ടി.എഫ് കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു*

Post a Comment