കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറക്കിയത് കൊച്ചിയിൽ; വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ഇറക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാർ. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറക്കിയത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.




എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോടേക്ക് യാത്രക്കാരെ എങ്ങനെ എത്തിക്കമെന്നോ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ ആദ്യം നൽകിയിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ഇതോടെ യാത്ര‌ക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി പകൽ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്.

സ്പൈസ് ജെറ്റ് SG 36 വിമാനമാണ് കൊച്ചിയിലിറക്കിയത്. ജിദ്ദയിൽ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചെ നാലിനാണ് പുറപ്പെട്ടത്. ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris