കേരളത്തിലെ റോഡുകള്‍ ലോകശ്രദ്ധ നേടുന്നു'; വികസനകാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുഖ്യമന്ത്രി


കോഴിക്കോട്: നാടിനായുള്ള വികസന കാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുഖ്യമന്ത്രി. പശ്ചാത്തലസൗകര്യ വികസനത്തില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍മാണം പൂര്‍ത്തിയാക്കിയ കോഴിക്കോട് പേരാമ്ബ്ര ബൈപ്പാസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.





കോഴിക്കോട്-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളിക്ക് സമീപത്ത് നിന്നും കല്ലോട് വരെ 2.78 കിലോമീറ്റര്‍ നീളത്തിലാണ് ഉദ്ഘാടനം ചെയ്ത പേരാമ്ബ്ര ബൈപാസ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 12 മീറ്റര്‍ വീതിയിലാണ് ബൈപാസിന്റെ നിര്‍മാണം. 2021 ഫെബ്രുവരി 14-ന് നിര്‍മ്മാണം തുടങ്ങിയ പദ്ധതിക്കായി 47.65 കോടി രൂപ ചെലവിട്ടു. കേരളത്തിലെ റോഡുകള്‍ ലോകശ്രദ്ധ നേടുകയാണെന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബൈപ്പാസ് തുറന്നതോടെ പേരാമ്ബ്ര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. 15 വര്‍ഷം മുമ്ബ് 2008ലാണ് ബൈപാസിന് ആദ്യം ഭരണാനുമതി കിട്ടിയത്. ആദ്യ അലൈന്‍മെന്റില് വീടുകളും പാടവും നഷ്ടമെടുന്നതിനാല്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ ബദല്‍ അലൈമെന്റ് മുന്നോട്ടുവെച്ചു. ഹൈക്കോടതിയുടെ അംഗീകാരം കൂടി ലഭിച്ചതോട് ആ ബദല്‍ അലൈന്റമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്ന

Post a Comment

Previous Post Next Post
Paris
Paris