എം എസ് എഫ് പഞ്ചായത്ത് സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു. : ചാത്തമംഗലം പഞ്ചായത്ത് എം എസ് എഫ് സമ്മേളനം മെയ് 11, 12 തിയ്യതികളിൽ


കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് എം എസ് എഫ് സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, ദളിത് ലീഗ്, കർഷക സംഘം, പ്രവാസി ലീഗ് തുടങ്ങിയ പോഷക സംഘടനകളുടെ സംയുക്ത പ്രവർത്തക സമിതി യോഗം കട്ടാങ്ങൽ ലീഗ് ഓഫീസിൽ വെച്ച് നടന്നു.




 'നിലപാട് പറയാം നിർഭയം നിസ്സംശയം' എന്ന പ്രമേയം ഉയർത്തി മെയ്‌ 11, 12 തിയ്യതികളിൽ നടക്കുന്ന ഹരിത സംഗമവും പ്രതിനിധി സംഗമവും വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് സജ്ജാദ് സമ്മേളനത്തിലെ വിവിധ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.

 എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ എം ഹുസൈൻ, സജീർ മാസ്റ്റർ, റസാഖ് പുള്ളനൂർ, ഷമീർ പാഴൂർ, സി ബി ശ്രീധരൻ, ഉമ്മർ വെള്ളലശ്ശേരി, കെ എസ് ആർ ടി സി ഇബ്രാഹിം ഹാജി ,തഷ്‌രീഫ് , ആദിൽ , ഹിസാൻ ,ജൗഹർ, എം കെ നദീറ, ബുഷ്‌റ കളന്‍തോട് എന്നിവർ സംസാരിച്ചു. ഹബീബ് കളന്‍തോട് നന്ദി പറഞ്ഞു . മെയ് 11 ന് നടക്കുന്ന പ്രതിനിധി സംഗമം എം എസ് എഫ് സംസ്ഥാന സെക്രട്ടറി പി കെ നവാസ് ഉദ്‌ഘാടനം ചെയ്യും. മിസ്ഹബ് കീഴരിയൂർ, നജ്മ തബ്ഷീറ തുടങ്ങിയവർ പങ്കെടുക്കും. 12 ന് നടക്കുന്ന പൊതു സമ്മേളനം ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം ചെയ്യും. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തും.


Post a Comment

Previous Post Next Post
Paris
Paris