തിരുവനന്തപുരം: കെഎസ്‌ആർടിസി സോണുകൾ ലാഭകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോന്നിന്റെയും തലപ്പത്ത് കെഎഎസുകാർ (കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്) എത്തും. സ്ഥലംമാറ്റം ഉൾപ്പെടെ നടത്താൻ അധികാരമുണ്ടാകും. ലാഭത്തിലായാൽ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകും.
നിലവിലുള്ള മേഖലകൾ അങ്ങനെതന്നെ തുടരും. ദക്ഷിണ മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളും സെൻട്രലിൽ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ എന്നിവയും വടക്കൻ മേഖലയിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുമാണുള്ളത്. കെഎസ്‌ആർടിസി സിഎംഡി തയ്യാറാക്കിയ പദ്ധതി ഗതാഗതവകുപ്പ് നേരത്തേ അംഗീകരിച്ചിരുന്നു. ദീർഘദൂര, സിറ്റി സർക്കുലർ സർവീസുകൾ, സൂപ്പർ ഫാസ്റ്റ്, അതിനു മുകളിലുള്ള ക്ലാസുകൾ എന്നിവ സ്വിഫ്‌റ്റിനു കീഴിലാകും. നിലവിൽ സ്വിഫ്‌റ്റിനു കീഴിൽ 297 ബസാണുള്ളത്.

Post a Comment