കോഴിക്കോട് : അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്.കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിസായി (12) യുടെ മരണത്തിൽ പിതൃസഹോദരി താഹിറ(34) യെ പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു.

Post a Comment