കൊണ്ടോട്ടി:കരിപ്പൂരിൽ ഒരു കിലോയോളം സ്വർണവുമായി പുതുപ്പാടി സ്വദേശി കസ്റ്റംസ് പിടിയിൽ. ഇന്ന് ഷാർജയിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് പുതുപ്പാടി കാക്കവയൽ സ്വദേശിയായ കുഴിക്കണ്ടതിൽ അൻസാറിൽ (23) നിന്നുമാണ് സ്വർണം പിടികൂടിയത്. ഇയാൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 1069 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് .
അൻസാർ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സുളുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ച് എടുക്കും.വിമാന ടിക്കറ്റ്,40000രൂപ എന്നിവ ലഭിക്കുമെന്ന് അൻസാർ അധികൃതരോട് പറഞ്ഞു.

Post a Comment