ഡ്രോപ്പ് ഇൻ സെന്റർ ഉദ്ഘാടനം ചെയ്തു.


കട്ടാങ്ങൽ : കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിന്റെ ഭാഗമായി കട്ടാങ്ങലിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി ഡ്രോപ്പ് ഇൻ സെന്റർ ഉദ്ഘാടനം ചെയ്തു.




  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജയപ്രകാശ് പി അദ്ധ്യക്ഷനായ ചടങ്ങിൽ ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ട് മുക്കം സോൺ ഫീൽഡ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം സ്വാഗതം പറയുകയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഓളിക്കൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.




 പ്രൊജക്ട് മാനേജർ അമിജേഷ് കെ വി പദ്ധതി വിശദീകരണം നടത്തുകയും പ്രൊജക്ട് ഡയറക്ടർ പി കെ നളിനാക്ഷൻ മുഖ്യ പ്രഭാഷണം നടത്തുകയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് വി പി എ സിദ്ദിഖ്, ഹമീദ് അൽത്തമിമി എന്നിവർ ചടങ്ങിന് ആശംസകളർപ്പിക്കുകയും. പ്രൊജക്ട് കൗൺസിലർ ജിഷ്ണു വി പി നന്ദി പറയുകയും ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris