കേരളത്തില്‍ വന്ദേഭാരത് ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ വന്ദേഭാരത് ശനിയാഴ്ച മുതല്‍ റെഗുലർ സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. 26-ാം തീയതി മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. വന്ദേഭാരതിന് 16 കോച്ചുകളുണ്ടാകും. 23 മുതലുള്ള ട്രെയിന്‍ സമയ നിരക്കും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ച് തുടങ്ങിയേക്കും.




അതേസമയം ഏപ്രിൽ 24ന് പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനവും വന്ദേഭാരതിന്റെ ഉദ്ഘാടനവും പ്രമാണിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തുന്നത്. 23നും 24നും കൊച്ചുവേളിയില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും സര്‍വീസ് അവസാനിപ്പിക്കുകയും 24, 25 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ ദിവസങ്ങളിലെ കൊച്ചുവേളി നാഗര്‍കോവില്‍ എക്സ്പ്രസ് 24നും 25നും നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.


Post a Comment

Previous Post Next Post
Paris
Paris