കോഴിക്കോട്: താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ ഫോണ്‍ കണ്ടെത്തി. കരിപ്പൂരില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി.
അതേസമയം ഷാഫിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിടും. തട്ടിക്കൊണ്ടുപോയപ്പോൾ ഒപ്പമുണ്ടായിരുന്ന ഷാഫിയുടെ ഭാര്യ സെനിയയുടെ സഹായത്തോടെയാണ് രേഖ ചിത്രം തയ്യാറാക്കുക. സംഭവം നടന്ന് മൂന്നാമത്തെ ദിവസമായിട്ടും ഷാഫിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണിത്.
തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഷാഫിയുമായി സംഘം വയനാട്ടിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ വരെ ഇവിടെ തങ്ങിയശേഷം കരിപ്പൂരിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന വിവരം ലഭ്യമല്ല. നിലവില്‍ സമീപജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Post a Comment