രാഹുലിന്റെ രക്തദാഹികൾ രാജ്യത്തിന്റെ ശത്രുക്കൾ : ടി.ടി.ഇസ്മയിൽ


കൊടുവള്ളി : നവഭാരത ശിൽപികളും രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുമായ നെഹ്റു കുടുംബത്തിലെ അഭിമാന പുത്രനും രാജ്യത്തിന്റെ പ്രതീക്ഷയുമായ രാഹുൽ ഗാന്ധിയുടെ രക്തദാഹികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ പറഞ്ഞു. രാഹുൽ വേട്ടക്കെതിരെ കൊടുവള്ളി മുൻസിപ്പൽ യൂത്ത് ലീഗ് നടത്തിയ നൈറ്റ് മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.




നൈറ്റ് മാർച്ചിന് ടി. മൊയ്തീൻ കോയ,എം. നസീഫ്, എൻ.കെ മുഹമ്മദലി, ഒ.പി മജീദ്,ജാബിർ കരീറ്റിപറമ്പ്,കാദർ കുട്ടി നരൂക്കിൽ, പി.സി റാഷിദ്, പി.കെ സുബൈർ, ഫൈസീർ, സാലി വാവാട്, ഫൈസൽ, മൊയ്നു, റാഷിദ് സബാൻ, സിനാൻ, നാസർ തലപ്പെരുമണ്ണ, ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി..സമാപന സംഗമം കൊടുവള്ളിയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദഘാടനം ചെയ്തു .മുൻസിപ്പൽ യൂത്ത്ലീഗ് പ്രസിഡൻ്റ് എൻ.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഒ.പി മജീദ് സ്വാഗതവും കാദർ കുട്ടി നന്ദിയും പറഞ്ഞു. ഏ.പി മജീദ് മാസ്റ്റർ, കെ.കെ.എ കാദർ, വി.കെ അബ്ദുഹാജി, ടി.കെ മുഹമ്മദ് മാസ്റ്റർ, അലി മാനിപുരം, ടി.പി നാസർ, വെള്ളറ അബ്ദു, പി.മുഹമ്മദ്, പി.വി ബഷീർ ,യൂസുഫ് വനിത, സുബൈർ നരൂക്ക്, സുലൈമാൻ പോർങ്ങോട്ടൂർ, മുഹമ്മദ് കുണ്ടുങ്ങര, വി.എ മജീദ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris