അതി ദരിദ്ര്യലിസ്റ്റിലുൾപ്പെട്ടവർക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ അതിദരിദ്ര്യ ലിസ്റ്റിലുൾപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ലിസ്റ്റിലുൾപ്പെട്ട 50 ഗുണഭോക്താക്കളിൽ ആവശ്യമുള്ളവർക്കാണ് വിവിധ രോഗങ്ങൾക്ക് സ്ഥിരമായി കഴിക്കുന്ന വില കൂടിയ മരുന്നുകൾ ഉൾപ്പെടെ നൽകിയത്.2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഇതിൻ്റെ ഭാഗമായി കൊടിയത്തൂർ, ചെറുവാടി, തോട്ടുമുക്കം എന്നീ കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ ഒരുക്കുകയും ഇവർ സ്ഥിരമായികഴിക്കുന്ന മരുന്നുകൾ ഏതെന്ന് മനസിലാക്കുകയും ചെയ്തിരുന്നു.




 ക്യാമ്പിലേക്ക് എത്തിപ്പെടാൻ കഴിയാത്തവരെ വീട്ടിലെത്തിയും പരിശോധിച്ചിരുന്നു.
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ; ബിന്ദു, ഫാർമസിസ്റ്റ് ശാലിനി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗുണഭോക്താക്കളുമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ മനസിലാക്കുകയും ചെയ്തു. പഞ്ചായത്തിലെ ഗുണഭോക്തൃ പട്ടികയിലുൾപ്പെടെ അതിദരിദ്രർക്ക് പ്രഥമ പരിഗണന നൽകുന്നതിനും തീരുമാനിച്ചു


Post a Comment

Previous Post Next Post
Paris
Paris