മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്.

മാവൂർ : വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം , വയറിളക്കം , ഷിഗെല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യമാണ് . ഇവ മരണത്തിന് വരെ കാരണമായേക്കാം . ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ , മസാല സോഡ , അടക്കമുള്ള പാനീയങ്ങൾ , ശരീരത്തിന് ഹാനികരമാകുന്ന ഉപ്പിലിട്ടത് തുടങ്ങിയവയുടെ വില്പന പെരുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചിരിക്കുന്നു .




 അത്തരം പാനീയങ്ങൾ വില്പന നടത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ചുമത്തുന്നതടക്കം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നറിയിക്കുന്നു .

Post a Comment

Previous Post Next Post
Paris
Paris