വിദ്യഭ്യാസ കാമ്പസുകളിലെ മയക്ക്മരുന്നു ലോബികളെ മാതൃകാ സിക്ഷ നൽകണം : മജ്ലിസ് അഞ്ചാം ജനറൽ കൗൺസിൽ

 കോഴിക്കോട് :
വളരുന്ന തലമുറകളെ മയക്ക്മരുന്നിൽ കുരുക്കി മതമൂല്യങ്ങളും മനുഷ്യ നന്മകളും നിരാകരിക്കുന്ന സമുഹം വളർന്നു വരുന്നത് നാടിന്നു ആപത്താണന്നും ഇത്തരം ലോബി കൾ രാജ്യത്ത് വൻ ദ്രോഹമാണവരുത്തുന്നതെന്നും കോഴിക്കോട് ചേർന്ന മജ്ലിസ് അഞ്ചാം ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
കേവലം അറസ്റ്റും തുടർന്നു ജാമ്യവും നൽകി തുടർ പ്രവർത്തനം സാധ്യമാക്കുന്ന എല്ലാ സാഹചര്യവും ഒഴിവാക്കണ് മെന്നും സർക്കാറും രാഷ്ട്രിയ നേതാക്കളും ഇക്കാര്യത്തിൽ കണിശത കാണിച്ച് വരും തലമുറയോട് ദയ കാണിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൗൺസിൽഉൽഘാടനം ചെയ്തു




മനുഷ്യ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന കുടുംബ തർക്കവിഷയങ്ങളിൽ ശരിയാംവിധം ഇടപെട്ട് തുർക്കങ്ങൾ പരിഹരിക്കുന്ന മജ്ലിസിന്റ സേവനം സമുഹത്തിനു ആശ്വാസവും ശ്ലാഘനിയ വുമാണന്നും മത സ്ഥാപനങ്ങൾ ഇ ത്തരം സേവനങ്ങൾ തുടരേണ്ടതു ഒന്നുംതങ്ങൾ ഉൽബോധിപ്പിച്ചു
നിത്യാ പയോഗ സാധനങ്ങളുടെ വിലകയറ്റം, സാമുദായിക സൗഹൃദം, മതസംഘടനകൾക്കിടയിലുള്ള രമ്യത, മാനവ സൗഹൃദം എന്നീ 5 പ്രമേയങ്ങൾ അവതരിപ്പിച്ചു
പി കെ പാറക്കടവ്, സ്വാമി ശിവകുമാരാനന്ദ സരസ്വതി, സയ്യിദ് ഹാശിം അൽ ഹദ്ദാദ് തങ്ങൾ കെ.ടി കുഞ്ഞിക്കണ്ണൻ, ടി വി ബാലൻ അബ്ദുൽ ഗഫൂർ സൂര്യ, പ്രഫസർ ഓമാനൂർ മുഹമ്മദ് സിറാജ് എരഞ്ഞിക്കൽ കുവൈത്ത് കെഎംസിസി . മുഹമ്മദലി ഫൈസി മസ്കത്ത് സുന്നി സെന്റർ, അബ്ദുല്ലതീഫ്, മരക്കാർ ഹാജി, കെ.പി കോയ , കെ കെ കുഞ്ഞി മൊയ്തീൻ കുട്ടി ഹാജി സിദ്ധീഖ്, കരിപ്പാൽ അബ്ദുറഹ്മാൻ , എം സി സൈനുദ്ധീൻ .എം ഉമർ ഹാജി, . കാടേരി മുഹമ്മദ് മൗലവി കെ - കെ കോയ മുസ്ലിയാർ . മുജീബ് കുറ്റിക്കാട്ടൂർതുടങ്ങിയവർ ചർച്ചയി പങ്കടുത്തു.
ജനറൽ സെക്രട്ടറി ഡോ ഖാസി മുൽ ഖാസിമി സ്വാഗതവും സാബിർ തൗഹീദി ഖാസിമി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris