മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ച് പോലീസ് അതിക്രമം : ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


കട്ടാങ്ങൽ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ കെ എ ഖാദർ മാസ്റ്റർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാരിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിത്തകർക്കാനാണ് ശ്രമമെങ്കിൽ ഇതിലും ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം താക്കീത് നൽകി. 




 പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എൻ.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. എൻ പി ഹംസ മാസ്റ്റർ, കെ കെ മുഹമ്മദ്, അഹമ്മദ് കുട്ടി അരയങ്കോട്, ടി ടി മൊയ്തീൻ കോയ കെ എസ് ആർ ടി സി ഇബ്രാഹിം ഹാജി, ഇ പി അസീസ്, ഉമ്മർ വെള്ളലശ്ശേരി, സിബി ശ്രീധരൻ, സജീർ മാസ്റ്റർ, സഫറുള്ള കൂളിമാട്, റഈസ് താത്തൂർ, സിദ്ദീഖ് ഈസ്റ്റ് മലയമ്മ, ഹബീബ് കളൻതോട്, റിയാസ് മലയമ്മ, ജമാൽ പാലക്കുറ്റി എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post
Paris
Paris