മാവൂർ : .ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിച്ച കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ലക്കി സോക്കർ കൊട്ടപ്പുറം ചാമ്പ്യൻമാരായി. ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകർക്ക് പരാജയപ്പെടുത്തി.
ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി നബീലും ഡിഫൻ്ററായി കില്ലറും (ഇരുവരും മെഡിഗാഡ് അരീക്കോട്) ഗോൾകീപ്പറായി കൊട്ടപ്പുറത്തിൻ്റെ ആരിഫിനേയും കാണിയായി ദിയാ ഭക്തിനേയും തെരെഞ്ഞെടുത്തു. വിജയികൾക്ക് പ്രശസ്ഥ പത്ര പ്രവർത്തകൻ കമാൽ വരദൂർ ടോഫികൾ വിതരണം ചെയ്തു. മുഖ്യ അതിഥിയായ കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.പി.അബ്ദുൽ സത്താർ കളിക്കാരുമായി പരിജയപ്പെട്ടു.ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ കെ.ടി. ഷമീർ ബാബു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ അരനൂറ്റാണ്ട് ജവഹർ മാവൂരിൻ്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ച കെ.ടി.അഹമ്മദ് കുട്ടിയെ ആദരിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത്, കെ.ടി.അഹമ്മദ് കുട്ടി, ഗ്യാലക്സി റിയാസ്, യൂറോ അബൂബക്കർ, ടി.എം.ഷാജഹാൻ,എന്നിവർ പ്രസംഗിച്ചു. അഡ്വ: ഷമീം പക്സാൻ സ്വാഗതവും ഹമീദ് ഇമ്പി നന്ദിയും പറഞ്ഞു.

Post a Comment