മാവൂർ : .ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റെ ഫൈനൽ മത്സരം ഇന്ന് (ബുധൻ)നടക്കും. മെഡിഗാഡ് അരീക്കോട് ലക്കി സോക്കർ കൊട്ടപ്പുറത്തെ നേരിടും.
ഇവർ യഥാക്ര ടൗൺ ടീം അരീക്കോട് സബാൻ കോട്ടക്കൽ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. വിജയികൾക്ക് കെ.ടി. ആലിക്കുട്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും റണ്ണറപ്പാവുന്ന ടീമിന് അരിയാ പറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും ലഭിക്കും. മത്സരം രാത്രി 8 30 ന് .

Post a Comment