മുക്കം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാം സംസ്ഥാന സമ്മേളന പ്രചരണത്തോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാര്‍ച്ച് ശ്രദ്ധേയമായി. അഗസ്ത്യമുഴിയില്‍ നിന്നും എരഞ്ഞിമാവിലേക്ക് മണ്ഡലം പ്രസിഡന്റ് ഷംസുദീന്‍ ചെറുവാടിയുടെ നേതൃത്വത്തിലാണ് കാല്‍നടയായി ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്.
അഗസ്ത്യന്‍മുഴിയില്‍ ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. കറുത്തപറമ്പ്, വലിയപറമ്പ്, ഗോതമ്പറോഡ എന്നിവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, എഫ്.ഐ.ടി.യു പ്രവര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ക്ക് ശേഷം ലോംങ് മാര്‍ച്ച് എരഞ്ഞിമാവില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ശംസുദ്ദീന്‍ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സാലിഹ് കൊടപ്പന, അന്‍വര്‍ കെ.സി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, തോമസ് പുല്ലുരാംപാറ, വിമന്‍ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ നദീറ ഇ.എന്‍, സലീന ടീച്ചര്‍, ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, ഷംസുദ്ധീന്‍ പി.കെ, നാസര്‍ പുല്ലുരാംപാറ, ഹമീദ് കെ.ടി, റഫീഖ് കുറ്റ്യോട്ട്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംമ്പര്‍ ഷാഹിന ടീച്ചര്‍, മുക്കം നഗരസഭ കണ്‍സിലര്‍മാരായ ഗഫുര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടി.കെ അബൂബക്കര്‍, കെ ജി സീനത്ത്, മനോജ് എന്നിവര്‍ സംസാരിച്ചു. സാലീം ജി.റോഡ്, അസീസ് തോട്ടത്തില്‍, അന്‍വര്‍ തടപ്പറമ്പ്, ജാഫര്‍ പ്രൗഢ, ജംഷീര്‍ കൈതപ്പൊയില്‍, നൗഫല്‍ വലിയപറമ്പ്, നൗഷാദ് ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment