മാവൂർ : സാന്ത്വനം പെയിൻ &പാലിയേറ്റീവ് കെയർ തണൽ കമ്മ്യൂണിറ്റി സെന്ററുമായി സഹകരിച്ചു നടപ്പിലാക്കുന്ന മാനസികാരോഗ്യ പദ്ധതി ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
അബ്ബാസ്. എപി (സബ് ഇൻസ്‌പെക്ടർ മാവൂർ പോലീസ്) മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംപി കരീം, ഗീതാമണി, കെപി ചന്ദ്രൻ, ഓനാക്കിൽ ആലി, എം.ധർമജൻ എന്നിവർ സംസാരിച്ചു.
വയോളി അഹമദ്കുട്ടി അധ്യക്ഷത വഹിച്ചു. എം ഉസ്മാൻ സ്വാഗതം പറഞ്ഞു ജില്ലാ കമ്മറ്റി അംഗം നിസാർ കൊളായി ക്ലാസ്സ് എടുത്തു.

Post a Comment