കൂളിമാട്: പുതുതലമുറയെ ഗ്രസിക്കുന്ന ലഹരി വിപത്തിനെതിരെ പോരാടാനുറച്ച് കൂളിമാട് ഗ്രാമം .
"ലഹരിക്കെതിരെ ഫുട്ബോൾ ലഹരി" എന്ന ആശയത്തിൽ അക്ഷര കൂളിമാട്, എക്സൈസ് വകുപ്പിന്റെ വിമുക്തി , ജില്ലാ സ്പോർട്സ് കൗൺസിൽ, വിവിധ കലാലയ ക്ലബ്ബുകൾ എന്നിവയുമായി സഹകരിച്ചാണ് ലോകകപ്പ് ഫുട്ബോൾ സീസൺ ഫലപ്രദമായി ഇതിന് ഉപയോഗപ്പെടുത്താൻ ഒന്നര മാസം നീണ്ടു നില്ക്കുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി കുന്നമംഗലം ഗവ.
ആർട്ട്സ് ആന്റ്
സയൻസ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശ പ്രചരണ റാലി , സാജിദ് ചോലയുടെ ആർട്ട് അറ്റാക്ക്, ജനകീയ ഒപ്പ് ചാർത്തൽ, സുബൈർ വാഴക്കാടിന്റെ കളി പറച്ചിൽ, ലഹരിക്കെതിരെ ബോധവത്ക്കരണ പോസ്റ്റർ പ്രകാശനം, വ്യാപാരികളെ ആദരിക്കൽ , ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു. വാർഡ് അംഗം കെ.എ .റഫീഖ് പതാക ഉയർത്തി.അക്ഷര പ്രസിഡണ്ട് ഇ .മുജീബിന്റെ അധ്യക്ഷതയിൽ പി.ടി.എ.റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. സ്പോർട്ട്സ് കൗൺസിൽ അംഗം കെ.പി.യു. അലി, കെ.എ .ഖാദർ മാസ്റ്റർ, മാവൂർ സബ് ഇൻസ്പെക്ടർ അബ്ബാസ്, കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ എ.ജെ.തമ്പി , മജീദ് പുളിക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബശീർ അഹമ്മദ്, ഇ.കെ. ആശിഖ് , കോ- ഓർഡിനേറ്റർ കെ.ടി.എ. നാസിർ ,ടി.വി. ശാഫി മാസ്റ്റർ, ഇ കുഞ്ഞോയി , കെ. ഫസ് ലുർറഹ്മാൻ , കെ.ഫായിസ് , കെ.കെ. ഫൈസൽ, ഇ നസീഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment