മാവൂർ : ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിന്റെ പ്രചാരണ ഭാഗമായുള്ള മലയാളികളുടെ അറബി ഗാനം അന്തർദേശീയ ശ്രദ്ധ നേടുന്നു. മജീദ് കൂളിമാട് രചിച്ച് വാവാട് അദീബ് ഫർഹാനും ചെറുവാടി അമീന സുൽത്താനയും ശബ്ദം നല്കിയ അറബി ഗാനമാണ് ഇതിനകംവൈറലായത് .
പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ സി വി എ കുട്ടി ചെറുവാടി സംവിധാനവും ടി .പി.ശുക്കൂർ ഓർക്കസ്ട്രയും നിർവ്വഹിച്ച ഈ ഗാനത്തിൽ ലോക ഫുട്ബോൾ ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയിൽ കേന്ദീകരിക്കുന്ന പരാമർശത്തോടെ, കുടുംബ സമേതം കളി കാണാൻ ക്ഷണിക്കുന്നുമുണ്ട്. അമീറിന്റെ ഭരണമിടുക്കും ഗാലറിയിലെ കളിയാരവവും റഫറിയുടെ തീരുമാനവും പതാകയും വിസിലും ഖത്തറിന്റെ സാംസ്ക്കാരിക പാരമ്പര്യവും സംഘാടക മികവും ജഴ്സിയണിഞ്ഞ കളിക്കാരും ഖത്തറിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയും ആ നാട് ഫുട്ബോൾ പ്രേമികൾക്ക്
ലോകത്തെ ഏറ്റവും വലിയ ആനന്ദ പേമാരി വർഷിപ്പിച്ചതും പന്തിന്റെ കുതിപ്പും മീഡിയകളുടെ കളിപറച്ചിലും മറ്റും പരാമർശിക്കുന്നുണ്ട്. സുൽത്താന ചെറുവാടിയുടെ ഈ ഗാനോപഹാരം ഖത്തർ അമീറിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ

Post a Comment