കോഴിക്കോട്: നവംബർ 2. ബുധൻ.
ഓഫീസുകളിലും, സാധാരണ ജനവിഭാഗങ്ങളും ഉപയോഗിക്കുന്ന അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പിനും,എ ക് നോളേജ്‌മെന്റ് കാർഡിനും കടുത്ത ക്ഷാമം നേരിടുന്നു.
ഇതു കാരണം, കത്തുകൾ അയക്കുന്നതിനും രജിസ്ട്രേഡ് ലെറ്ററുകൾ അയക്കുന്നതിനും സാധാരണ ജനവിഭാഗങ്ങളും
ഓഫീസുകളും ഉൾപ്പെടെ കടുത്ത പ്രയാസം അനുഭവപ്പെടുകയാണ്.
അഞ്ചു രൂപയുടെ ഒറ്റ സ്റ്റാമ്പ് ഒരു പോസ്റ്റ് ഓഫീസിലും ലഭിക്കാനില്ലാത്ത ഒരു പ്രത്യേക സാഹചര്യം
ഉടലെടുത്തിരിക്കുകയാണ്.
അഞ്ചുരൂപയുടെ ഒറ്റ സ്റ്റാമ്പിന് പകരം, മൂന്നു രൂപയുടെയും, രണ്ടു രൂപയുടെയും രണ്ട് സ്റ്റാമ്പുകൾ പതി ക്കേണ്ട അവസ്ഥയിലാണ് ജനങ്ങളിപ്പോൾ.
അതിനാൽ, 5 രൂപയുടെ തപാൽ സ്റ്റാമ്പും, എക് ക്നോളജ്മെന്റ് കാർഡും, തപാൽ വകുപ്പ് ആവശ്യാനുസരണം ലഭ്യമാക്കണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.

Post a Comment