ലോക ശുചി മുറി ദിനം; സ്വച്ത റൺ ക്യാമ്പയിന് തുടക്കം


മുക്കം: ലോക ശുചിമുറി ദിനത്തോടനുബന്ധിച്ച്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  സ്വച്ഛതാ റൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒ ഡി എഫ് പ്ലസ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്
 അനുകൂലമായ ശൈലി രൂപീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ശുചിത്വമിഷൻ കുടിവെള്ളം ശുചിത്വമിഷൻ വകുപ്പിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരമായിരുന്നു പരിപാടി.




ബാൻറ് മേളത്തിൻ്റെ അകമ്പടിയോടെ റാലി, പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, മറിയം കുട്ടി ഹസ്സൻ, ശുചിത്വമിഷൻ കോ ഓഡിനേറ്റർ ജിഷ എന്നിവർ സംwസാരിച്ചു. സ്കൗട്ട് & ഗൈഡ്സ്, ഹരിത കർമസേന എന്നിവരുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് വിഷ്ണു, അജ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris