മടവൂർ :മടവൂർ പഞ്ചായത്ത് കേരളോത്സവം വോളിബോൾ ടൂർണമെന്റ് മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ഇ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പോളോട്ടുമ്മൽ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് മെമ്പർ ജുറൈജ് പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് നവോദയ കാമ്പ്രത്ത് കുന്നിനെ പരാജയപ്പെടുത്തി വോളി ഫ്രണ്ട്സ് ജേതാക്കളായി.
ചടങ്ങിൽ കേരളോത്സവം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി,രഘു.കെ, വി.സി റിയാസ് ഖാൻ, നൗഷാദ് മുട്ടാഞ്ചേരി വിപിൻ, കെ.ടി അസീസ് പുല്ലാളൂർ മുനീർ പുതുക്കുടി, അൻവർ ചക്കാലക്കൽ, അഷ്റഫ് മണ്ണാരത്ത്, എ.ആർ റസാഖ് , യൂത്ത് കോഡിനേറ്റർ അഡ്വ.അബ്ദുറഹിമാൻ, മടവൂർ മുക്ക് പ്രജീഷ് എന്നിവർ സംബന്ധിച്ചു.
എ.പി യൂസഫലി മടവൂർ സ്വാഗതവും ജംഷീർ എ.പി നന്ദിയും പറഞ്ഞു.
Post a Comment