ഫിഫ ലോകകപ്പ് ഇത്തവണ ജിയോ സിനിമ ആപ്പില്‍ ഫ്രീ ആയി കാണാന്‍ ആകും എന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് പക്ഷെ ലോകകപ്പിലെ ആദ്യ മത്സരം ആ സന്തോഷത്തോടെ ആസ്വദിക്കാന്‍ ആയില്ല.ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ജിയോ സിനിമ ആപ്പില്‍ പ്രക്ഷേപണം ആരംഭിച്ചപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് ജിയോ ക്ഷമ പറഞ്ഞ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ പറഞ്ഞു എങ്കിലും ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല.
മത്സരം ആരംഭിച്ചതോടെ ആരാധകരെ ഭ്രാന്തു പിടിപ്പിച്ച് കൊണ്ട് ജിയോ സിനിമ ആപ്പ് പണി മുടക്കാന്‍ തുടങ്ങി. സ്ട്രീം സ്റ്റക്ക് ആവുന്നതും കമന്ററില്‍ കേള്‍ക്കാവുന്നതും തുടങ്ങി മത്സരത്തില്‍ ഉടനീളം പ്രശ്നങ്ങള്‍ ആയിരുന്നു. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആണ് ചെറിയ രീതിയില്‍ എങ്കിലും മത്സരം ആസ്വദിക്കാന്‍ ആയത്. ലാപ്ടോപ്പിലൂടെയും ടാബുകളിലൂടെയും സ്ട്രീം ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം.പലര്‍ക്കും ഗോളുകള്‍ പോലും കാണാന്‍ ആയില്ല. ജിയോ ടി വി വൂട് എന്നീ സ്ഥിരം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒഴിവാക്കി ജിയോ സിനിമയില്‍ സ്ട്രീം ചെയ്യാനുള്ള അധികൃതരുടെ തീരുമാനം പാളുക ആയിരുന്നു. പലരും അനധികൃത സ്ട്രീമുകളെ ആശ്രയിക്കേണ്ടി വന്നു കളി കാണാന്‍.

Post a Comment