ലോകം ഒരു പന്തിലേക്ക്; ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ വിസില്‍ മുഴങ്ങും


ദോഹ: കാല്‍പ്പന്ത് മാമാങ്കത്തിന് നാളെ ഖത്തറില്‍ വിസില്‍ മുഴങ്ങും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം ഇന്ന് ഖത്തറിലെത്തും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9:30 ന് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.




ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിനാണ് നാളെ വിരാമമാകുന്നത്. ഫുട്‌ബോള്‍ മാമാങ്കത്തിനായി ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞത് പോലെ തന്നെ ആവേശത്തിലാണ് കേരളത്തിലെ നാടും നഗരവും. കാല്‍പ്പന്തില്‍ മാന്ത്രികത തീര്‍ക്കുന്ന തങ്ങളുടെ പ്രിയ താരങ്ങളുടെ മിന്നും പ്രകടനങ്ങള്‍ കാണാനുള്ള ആവേശത്തിലാണ് ഒരോ ഫുട്‌ബോള്‍ ആരാധകനും.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുള്‍ തുടങ്ങുക. ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും അവസാന ലോകകപ്പ് കൂടിയാകും എന്ന പ്രത്യേകത കൂടി ഖത്തറിനുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ പ്രിയ താരങ്ങള്‍ കപ്പില്‍ മുത്തമിടുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ഇരുവരുടേയും ആരാധകര്‍.

Post a Comment

Previous Post Next Post
Paris
Paris