കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് നാല് കോടി വരുമാനം ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
അരലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെ റൂം ബുക്ക് ചെയ്തു. 2021 നവംമ്പര്‍ മാസം ഒന്നാം തിയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസ്’ എന്ന വിശേഷണത്തോടെയാണ് മന്ത്രി വിവരം പങ്കുവെച്ചത്.
റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

Post a Comment