വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സമ്മേളനം നാളെ കൊടിയത്തൂരില്‍


കൊടിയത്തൂര്‍: 'വംശീയതയെ ചെറുക്കുക, സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് സമ്മേളനം നാളെ സൗത്ത് കൊടിയത്തൂരില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്യും.




 ഞായര്‍ രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതിബസു കാരക്കുറ്റി പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടക്കും. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിന് ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടി നേതൃത്വം നല്‍കും.
പഞ്ചായത്തിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും സമ്മേളന പ്രതിനിധികളുമാണ് യോഗത്തില്‍ സംബന്ധിക്കുക. 
വൈകിട്ട് അഞ്ചിന് കോട്ടമ്മല്‍ അങ്ങാടിയില്‍ പുതിയ ഭാരവാഹികളും പ്രവര്‍ത്തകരും അണിനിരക്കുന്ന റാലിയും സ്വീകരണ പൊതുസമ്മേളനവും നടക്കും. സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനവും സുബൈദ കക്കോടി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍, മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, ജോതി ബസു കാരക്കുറ്റി, കെ.ടി ഹമീദ്, നദീറ ഇ.എന്‍ എന്നിവര്‍ സംസാരിക്കും. അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന രചനയിലൂടെ ശ്രദ്ധേയനായ ദേശത്തിന്റെ കഥാകാരന്‍ റസാഖ് വഴിയോരത്തെ ചടങ്ങില്‍ ആദരിക്കും.

Post a Comment

Previous Post Next Post
Paris
Paris