കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യക്ക് മാത്രമേ രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതരാക്കാൻ കഴിയൂ - വി.ടി.ബൽറാം


മാവൂർ: ഏഷ്യൻ വൻകരയിലെ നിർണായക ശക്തിയായി ഇന്ത്യക്ക്  മുന്നേറ്റം നടത്താൻ ഇന്ദിരാഗാന്ധിയുടെ കാലത്ത് സാധിച്ചിരുന്നതായി മുൻ എം എൽ എ യും കെ.പി.സി.സി വൈസ് പ്രസിഡണ്ടുമായ വി.ടി.ബൽറാം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യക്ക് മാത്രമേ രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതരാക്കാൻ സാധിക്കുകയുള്ളൂവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
മാവൂരിൽ നടന്ന
 ഇന്ദിര ഗാന്ധി അനുസ്മരണവും ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമവും 
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




   ട്രസ്റ്റ് ചെയർമാൻ വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. ഡി.സി സി.സെക്രട്ടറി ഇ.എം ജയപ്രകാശ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. കേളുക്കുട്ടി, മാവൂർ മണ്ഡലം പ്രസിഡന്റ് വി.എസ് രജ്ഞിത്ത്, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രജ്ഞിത്ത്, ജയശ്രീ ദിവ്യപ്രകാശ്, കെ.എം. അപ്പു കുഞ്ഞൻ, സി ബാബുരാജ്, സി.പി. കൃഷണൻ, സുജിത്ത് കാഞ്ഞോളി, മൈമൂന കടുക്കാഞ്ചേരി, അനീഷ് പാലാട്ട്, ഗീതാമണി പുലിയപ്പുറം, മുഹമ്മദ് റാഫി , കെ.സി.രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris