കുട്ടികൾക്ക് ആവേശമായി മലയമ്മ എ യു പി സ്കൂളിലെ കായിക മാമാങ്കം


കട്ടാങ്ങൽ: മലയമ്മ എ യു പി സ്കൂളിലെ കായിക മത്സരങ്ങൾ  സ്കൂൾ ഗ്രൗണ്ടിൽ ഹെഡ് മാസ്റ്റർ ഇ കെ കൃഷ്ണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡൻ്റ് അബ്ദുൽ അസീസ് മുസ്ലിയാർ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം പി ടി എ ചെയർപേഴ്സൺ ഫാത്തിമ ബീവി സീനിയർ അസിസ്റ്റൻ്റ് വാസു മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ബീന ടീച്ചർ മുൻ കായിക അധ്യാപകൻ ടി കെ സുരേഷ് മാസ്റ്റർ സംസാരിച്ചു.




 സ്പോർട്സ് കൺവീനർ സിറാജ് മാസ്റ്റർ സ്വാഗതവും റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് എൽ പി യുപി വിഭാഗങ്ങളിലായി മിനി കിഡീസ്, എൽ പി കിഡീസ്, യു പി കിഡീസ്, സബ് ജൂനിയർ കാറ്റഗറിയിൽ 20 ഓളം  ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടിയ എല്ലാ കുട്ടികൾക്കും മെഡലുകൾ നൽകി.
മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടികൾ ഗംഭീരമായി സമാപിച്ചു.

Post a Comment

Previous Post Next Post
Paris
Paris