കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എൽ. പി സ്കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് ഹയർ സെക്കണ്ടറി സ്റ്റേഡിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫി ന്റെ അധ്യക്ഷതയിൽ ബഹു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മാനേജർ റവ. ഫ. റോയ് തേക്കുംകട്ടിൽ ഉത്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് തല കായിക മേളയിൽ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 78 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കുടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് മാർച്ച് പാസ്റ്റോട് കൂടി നടന്ന മത്സരത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങ ൾ നേടിക്കൊണ്ട് കുട്ടിതാരങ്ങൾ നാടിന് അഭിമാനമായി
48 പോയിന്റുമായി ദാറുൽ ഉലൂം എ എൽ പി സ്കൂൾ താഴെ കൂടരഞ്ഞി റണ്ണേഴ്സ് അപ്പ് ആയും. 28 പോയിന്റോടുകൂടി ഗവൺമെന്റ് ട്രൈബൽ എൽ പി സ്കൂൾ കൂമ്പാറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ്. രവീന്ദ്രൻ വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു
കൂടരഞ്ഞി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, കൂടരഞ്ഞി എൽ. പി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ സണ്ണി പെരുകിലം തറപ്പേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കായികമേളയ്ക്ക് ആതിഥേയ ത്വം വഹിച്ച സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി റ്റി ജോർജ് നന്ദി അർപ്പിക്കുകയും ചെയ്തു.
കൂമ്പാറ ജി.റ്റി എൽ. പി. സ്കൂളിലെ ഹെഡ്മാസ്റ്ററും കായികമേള കൺവീനറും കൂടിയായ ശ്രീ ഷാജു സാറിന്റെയും, മഞ്ഞക്കടവ് ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്ററും, എച്ച് എം ഫോറം കൺവീനർ കൂടിയായ ശ്രീ പി ജെ ദേവസിയുടെയും, BRC അധ്യാപിക ശ്രീമതി ധന്യമോൾ, കൂടരഞ്ഞി ഹൈ സ്കൂളിലെ കായിക അധ്യാപകരായ വിനോദ്, ജോഷി എന്നി വരുടെയും നേതൃത്വ ത്തിലാണ് മത്സരങ്ങൾ നടത്തിയത്

Post a Comment