മുക്കം : ഗാന്ധിജയന്തി ദിനചാരണത്തോട് അനുബന്ധിച്ചു "മാലിന്യ വിമുക്ത ചുറ്റുപാട്" എന്ന സന്ദേശവും ആയി കെഎംസിറ്റി എഞ്ചിനീയർ കോളേജിലെ എൻ. എസ്. എസ് വിദ്യാർഥിക്കൾ ഹെൽത് സെന്ററും പരിസരവും ശുചിത്വമാക്കി.
ഹെൽത് സെന്ററിലെ സീനിയർ നേഴ്‌സ് ആൻസി പരിപാടി ഉദ്ഘാടനം ചെയ്യ്തു. തുടർന്ന് എൻ. എസ് എസ് അധ്യാപിക നിഷിദ, ഐശ്വര്യ, നസീബ്, മുഖ്‌താർ എ എസ് , ഫയാസ്, രാംഗോവിന്ദ് എന്നിവർ ക്ലീനിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment