സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി




ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ ഉയർന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്.

Post a Comment

Previous Post Next Post
Paris
Paris