ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന SKSSF ക്യാമ്പസ് യാത്രക്ക് എൻ.ഐ.ടി യിൽ ഉജ്വല സ്വീകരണം.


 കട്ടാങ്ങൽ :  "ധൈഷണിക വിദ്യാർഥിത്വം... നൈതിക സംവേദനം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്‌.എഫ് ക്യാമ്പസ് വിങ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാമ്പസ് യാത്രക്ക് കട്ടാങ്ങലിൽ ഉജ്ജ്വല സ്വീകരണം.




 ആഗസ്റ്റ് 24ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നും ആരംഭിച്ച യാത്ര സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തി മംഗലാപുരത്ത് ആണ് അവസാനിക്കുക. ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച ക്യാമ്പസ് യാത്ര മുക്കം എം.എ.എം.ഒ കോളേജ്, ഫറൂക്ക് കോളേജ്, മെഡിക്കൽ കോളജ് ക്യാമ്പസ് എന്നീ ക്യാമ്പസുകളിലെ സ്വീകരണത്തിന് ശേഷം കട്ടാങ്ങലിൽ സമാപിച്ചു. 

 കട്ടാങ്ങലിൽ നടന്ന പരിപാടിയിൽ എൻ.ഐ.ടി ക്യാമ്പസ്, കെ.എം.സി.ടി ക്യാമ്പസ്, എം.ഇ.എസ് ക്യാമ്പസ് തുടങ്ങിയ കോളേജുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു. പ്രശസ്ത ഗായകൻ ഖാജാ ഹുസ്സൈൻ & ടീമിന്റെ ഗാന വിരുന്നോട് കൂടെ തുടങ്ങിയ പരിപാടി പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു. 




ക്യാമ്പസ് വിദ്യാർഥികളുമായുള്ള അഭിമുഖത്തിന് ശുഹൈബുൽ ഹൈതമി, ഹസീബ് തൂത എന്നിവർ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് എൻ.ഐ ടി യൂണിറ്റിനുള്ള അംഗീകാര പത്രം ചടങ്ങിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എൻ.ഐ.ടി ക്യാമ്പസ് വിങ്‌ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. 




ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിർ ജമലുല്ലൈലി തങ്ങൾ, റഫീഖ് ചെന്നൈ, സിറാജ് ഇരിങ്ങല്ലൂർ, ശഹീർ കോണോട്ട്, ഒ.പി അഷ്റഫ്, കരീം നിസാമി, ഷാഫി ഫൈസി, റഹൂഫ് പാറമ്മൽ, ജാബിർ ഫൈസി, റഹൂഫ് മലയമ്മ, അബ്ബാസ് റഹ്മാനി, കുഞ്ഞിമരക്കാർ മലയമ്മ, ഹക്കീം മാസ്റ്റർ, അസീസ് പുള്ളാവൂർ, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post
Paris
Paris