കണ്ടക്ടർ രഹിത ബസ് സർവ്വീസ് ; റോഡിലെ ജനശതാബ്ദി ഓടി തുടങ്ങി


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കണ്ടക്ടർ രഹിത ബസ് സർവ്വീസ് ആരംഭിച്ചു. ദീർഘദൂര യാത്രക്കാർക്ക് സഹായകമാകുന്ന ബസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്‌ക്കും തിരികെയുമാണ് സർവ്വീസ് നടത്തുന്നത്. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് ‘എൻഡ് ടു എൻഡ്’ സർവ്വീസ് നടത്തുന്നത്. ഒരു ഭാഗത്തേയ്‌ക്ക് 408 രൂപയാണ് നിരക്ക്




ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ടിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റുമെന്ന് കെഎസ്ആർടിസ് അറിയിച്ചു. രണ്ടിടത്തും ഒരു മിനിറ്റ് സമയം മാത്രമാകും നിർത്തുക

എസി ലോ ഫ്‌ലോർ ബസുകളാണ് സർവീസ് നടത്തുന്നത്.തിരുവനന്തപുരത്ത് നിന്നും രാവിലെ 5.10-ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുകയും തിരിച്ച് വൈകിട്ട് 5.20-ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് 9.50-ന് തിരികെ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് എൻഡ് ടു എൻഡ് സർവ്വീസ് സജ്ജീകരിച്ചിരിക്കുന്നത്.

ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ ടിക്കറ്റ് ഉറപ്പാക്കി യാത്ര ആസ്വദിക്കാവുന്നതാണ്. അവധി ദിവസങ്ങളിൽ ബസ് സർവ്വീസ് ഉണ്ടാകില്ലെന്നും കെഎസ്ആർടിസി അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris