കട്ടാങ്ങൽ : വെള്ളലശ്ശേരി മഹല്ല് കമ്മറ്റിയുടെ കീഴില്‍ ദഅ് വാ വിംഗിന്റെ ആഭിമുഖ്യത്തില്‍ 13 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സില്‍ പ്രമുഖ ട്രൈനര്‍ ജസീം മാവൂര്‍, ഹമീദ് മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു.
ലഹരിക്കടിമപ്പെടുന്ന യുവത്വത്തെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ദഅ് വാ വിങിന് കീഴിൽ നടക്കുന്ന നാലാമത്തെ ക്ലാസ് ആണിത്.
പരിപാടിയിൽ ദഅ് വാ വിങ് കമ്മിറ്റി കണ്വീനർ അസീസ് ഇ. പി സ്വാഗതം വഹിച്ചു. സ്വദർ മുഅല്ലിം മൻസൂർ ഫൈസി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ അബൂബക്കർ യമാനി അധ്യക്ഷത വഹിച്ചു.



Post a Comment